---
title: "പാനൂർ കോ.ഓപ്പറേറ്റീവ് ബിൽഡിംഗ് സൊസൈറ്റിയിൽ നിന്നും 40 വർഷത്തെ സ്തുതർഹ്യ സേവനത്തിന് ശേഷം ചമ്പാട് സ്വദേശി കെ.എം.പ്രേമചന്ദ്രൻ വിരമിക്കുന്നു ; യാത്രയയപ്പ് സമ്മേളനം മറ്റന്നാൾ."
english_title: "KM Premachandran, native of Champat, retires from Panur Cooperative Building Society after 40 years of meritorious service; Farewell meeting the next day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117982/KM Premachandran, native of Champat, retires from Panur Cooperative Building Society after 40 years of meritorious service; Farewell meeting the next day"
published_at: "2023-05-29T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474a401e15ef_IMG-20230529-WA0071.jpg"
keywords: []
---

# പാനൂർ കോ.ഓപ്പറേറ്റീവ് ബിൽഡിംഗ് സൊസൈറ്റിയിൽ നിന്നും 40 വർഷത്തെ സ്തുതർഹ്യ സേവനത്തിന് ശേഷം ചമ്പാട് സ്വദേശി കെ.എം.പ്രേമചന്ദ്രൻ വിരമിക്കുന്നു ; യാത്രയയപ്പ് സമ്മേളനം മറ്റന്നാൾ.

> **Lead Summary:** പാനൂർ കോ.ഓപ്പറേറ്റീവ് ബിൽഡിംഗ് സൊസൈറ്റിയിൽ നിന്നും 40 വർഷത്തെ സ്തുതർഹ്യ സേവനത്തിന് ശേഷം ചമ്പാട് സ്വദേശി കെ.എം.പ്രേമചന്ദ്രൻ വിരമിക്കുന്നു ; യാത്രയയപ്പ് സമ്മേളനം മറ്റന്നാൾ.

## Article Content

പാനൂർ കോ.ഓപ്പറേറ്റീവ് ബിൽഡിംഗ് സൊസൈറ്റിയിൽ നിന്നും 40 വർഷത്തെ സ്തുതർഹ്യ സേവനത്തിന് ശേഷം ചമ്പാട് സ്വദേശി കെ.എം.പ്രേമചന്ദ്രൻ വിരമിക്കുന്നു ; യാത്രയയപ്പ് സമ്മേളനം മറ്റന്നാൾ.

ബുധനാഴ്ച്ച ഉച്ചക്ക് 2.30 ന് ബിൽഡിംഗ് സൊസൈറ്റി കോൺഫറൻസ് ഹാളിൽ വെച്ചാണ് ചടങ്ങ് നടക്കുക. ബിൽഡിംഗ് സൊസൈറ്റിയുടെ അമ്പത്തഞ്ചാം വാർഷികവും ഇതോടൊപ്പം നടക്കും. സൊസൈറ്റി പ്രസിഡണ്ട് കെ.രവീന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാനൂർ നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ ആദരിക്കൽ നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ സഹകരണ ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീം മുൻ വൈസ് ചെയർമാൻ പി.ഹരീന്ദ്രൻ വിഷയം അവതരിപ്പിക്കും.

സഹകരണ രംഗത്ത് ബിൽഡിംഗ് സൊസൈറ്റിയെ സംസ്ഥാനത്ത് ഒന്നാമതെത്തിക്കാൻ കഠിന ശ്രമം നടത്തിയ വ്യക്തിയാണ് കെ.എം പ്രേമചന്ദ്രൻ. മുൻ സൊസൈറ്റി പ്രസിഡണ്ട്മാരായ പി.ആർ നായർ, ഇ.കെ അശോക് കുമാർ എന്നിവർക്കൊപ്പം സൊസൈറ്റിയ്ക്കായി പ്രവർത്തിച്ച പ്രേമചന്ദ്രൻ ഇടപാടുകാർക്കും പ്രിയങ്കരനായിരുന്നു.

വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് കെ.രവീന്ദ്രൻ, വൈസ്‌ പ്രസിഡണ്ട് രവീന്ദ്രൻ കുന്നോത്ത്, സെക്രട്ടറി എ. പ്യാരി, ഡയരക്ടർ, പി.കുമാരൻ, സംഘം സീനിയർ ക്ലാർക്ക് കെ.കെ.ബീന എന്നിവർ പങ്കെടുത്തു,

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117982/KM Premachandran, native of Champat, retires from Panur Cooperative Building Society after 40 years of meritorious service; Farewell meeting the next day)